Wednesday 23 March 2016

ഞാൻ തുടങ്ങട്ടെ ....

എന്റെ ജാലക വാതിലിൽ മഴയുടെ നനവാണ് .......തുള്ളികൾ എറിഞ്ഞു അവൾ , മഴ എന്നെ മാടി വിളിക്കുന്നു .......

"നിലാവിൽ മലമുകളിൽ പുൽമേട്ടിൽ മഴ പെയ്യുന്നത് നീ കണ്ടിട്ടുണ്ടോ"....അവൾ എന്നോട് ചോദിച്ചു

നിലവും മഴയും ജനലിലൂടെ മാത്രം കണ്ട എന്റെ കണ്ണുകള് കൊതിയൂറി

"എന്റെ കൈകൾ പിടിക്കൂ".......അവൾ പറഞ്ഞു

ആ തണുത്ത കൈകളിൽ പിടിച്ചു ഞാൻ മലമുകളിലേക്ക് പോയി .......
മലയിലെ നീർച്ചാലുകൾ എന്റെ കാലുകൾക്ക് പരവതാനി വിരിച്ചു
 
മുന്പെങ്ങും അറിഞ്ഞിട്ടിലാത്ത ഒരു അനുഭൂതിയുടെ നിറവിൽ ഞാൻ അവളോടൊപ്പം യാത്ര ചെയ്തുകൊണ്ടേ ഇരുന്നു